കെ റെയിലിന്‌ വിദേശ വായ്‌പ ലഭിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമില്ല

ന്യൂഡല്‍ഹി : കെ റെയില്‍ പദ്ധതിക്ക്‌ വിദേശ വായപ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയില്ലെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ്‌ വ്യക്തമാക്കി. സില്‍വര്‍ ലൈനില്‍ സ്റ്റാന്റേഡ് ഗേജ്‌ പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും ബ്രോഡ്‌ ഗേജില്‍ നിന്ന്‌ സ്‌റ്റാന്റേഡ് ഗേജിലേക്ക മാറ്റിയിട്ടില്ലെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

ലോകസഭയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ,സൗഗത റോയി എന്നിവരുടെ ചോദ്യത്തിന്‌ നല്‍കിയ മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. സെമി ഹൈസ്‌പീഡ്‌ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട്‌ കെ.ആര്‍ഡിസിഎല്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‌ സറ്റാന്റേഡ്‌ ഗേജിന്റെ സാധ്യതയെ സംബന്ധിച്ച്‌ റെയില്‍ മന്ത്രാലയം പരിശോധിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളും സ്‌റ്റാന്റേഡ് ഗേജ്‌ നടപ്പിലാക്കാവന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നു മന്ത്രി വ്യക്തമാക്കി.

കെആര്‍ഡിസിഎല്‍ സമര്‍പ്പിച്ച ഡിപിആര്‍ സംബന്ധിച്ച്‌ സാങ്കേതിക രേഖകള്‍ ,അലൈന്‍മെന്റ് പ്ലാന്‍ , റെയില്‍വേ ഭൂമി-സ്വകാര്യ ഭൂമി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ കൂടാതെ നിലവിലെ റെയില്‍വേ ശൃംഗല റെയില്‍വേ സ്വത്തുക്കള്‍ എന്നിവയെ എങ്ങനെ ബാധിക്കുമെന്നുളള വിവരങ്ങള്‍ എന്നിവ റെയില്‍വേ മേഖല മുഖാന്തിരം സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വിദേശ വായ്‌പാ ഫണ്ടിംഗ്‌ ഏജന്‍സികളായ ജൈക്ക, എഡിബി, എഐഐകെഎഫ്‌ ഡബ്ല്യു എന്നീ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 33700 കോടി രൂപ ലഭിക്കുന്നതിനായി കെആര്‍ഡിസിഎല്‍ കേന്ദ്ര സര്‍ക്കാരിന്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. എന്നാല്‍ വായ്‌പ്പക്കായി കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുന്നതിനുളള വിവിവധതരം ആവശ്യങ്ങള്‍ക്കായി റെയില്‍വേയുടെ നയത്തിലെ വ്യവസ്ഥകള്‍ പ്രകാരം റെയില്‍വേയുടെ കൈവശമുളള നല്‍കാന്‍ കഴിയാവുന്ന ഭൂമി പാട്ടത്തിന്‌ നല്‍കാറുണ്ട്‌ ഇതുസംബന്ധിച്ച സംസ്ഥാന ന സര്‍ക്കാരുകള്‍ റെയില്‍വേയുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെടണമെന്നും മന്ത്രി വ്യക്തമാക്കി,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →