ആലുവാ : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിന്റെ ഭാഗമായി അറസ്‌റ്റ് രേഖപ്പെടുത്താമെന്നതിനാല്‍ ഇതൊഴിവാക്കാനാണ് കോടതിയില്‍ നേരിട്ട് ഹാജരായത്.
മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആള്‍ജാമ്യവും പ്രതികള്‍ കോടതിയില്‍ നല്‍കി. വൈകുന്നേരം അഞ്ചിനാരംഭിച്ച നടപടിക്രമങ്ങള്‍ അരമണിക്കൂറിനുളളില്‍ പൂര്‍ത്തിയായി ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍ 2017 നവംബര്‍ 15ന് വധഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചാണ് ദിലീപടക്കം അഞ്ചു പേരെ പ്രതികളാക്കി കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

