തൃശ്ശൂർ: എസ്.എം.എ.എം പദ്ധതി; കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിച്ചു

തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ (എസ്.എം.എ.എം) പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം അപേക്ഷിച്ചവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി. ജില്ലയില്‍ ഈ വര്‍ഷം അനുവദിച്ച 3154 അപേക്ഷകളില്‍ 1000 പേര്‍ യന്ത്രങ്ങള്‍ വാങ്ങി കഴിഞ്ഞു. 538 പേര്‍ ഡീലര്‍മാരെ സെലക്ട് ചെയ്തിട്ടുണ്ട്. 1847 പേര്‍ അപ്രൂവല്‍ ലഭിച്ചിട്ടും ഡീലര്‍മാരെ സെലക്ട് ചെയ്യാതെ തുടുരുന്നുണ്ട്. അപേക്ഷ പാസായവര്‍ 15 ദിവസത്തിനകം ഡീലര്‍മാരെ തിരഞ്ഞെടുത്തില്ലെങ്കില്‍ അപേക്ഷകള്‍ റദ്ദാക്കപ്പെടും. അപേക്ഷകര്‍ https://agrimachienry.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഡീലറെ തെരഞ്ഞെടുത്ത് യന്ത്രങ്ങള്‍ വാങ്ങിക്കേണ്ടതാണ്. ഫോണ്‍ : 0487 2325208

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →