ഹിജാബ് വിവാദം: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

ബംഗളൂരു: ഹിജാബ് വിവാദം വലിയ പ്രതിഷേധത്തിനു വഴിമാറിയതോടെ കര്‍ണാടകയിലെ ഹൈസ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നു ദിവസം അവധി നല്‍കി.സമാധാനവും യോജിപ്പും നിലനിര്‍ത്താനായാണ് അവധി പ്രഖ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ ട്വീറ്ററിലൂടെ അറിയിച്ചു.ഹിജാബ് വിലക്കിയതിനെതിരേ ഉടുപ്പി ഗവ. കോളജിലെ അഞ്ചു വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വാദം ഇന്നു തുടരും. സമാധാനം കാത്തുസൂക്ഷിക്കാനും വിദ്യാര്‍ഥികളും മറ്റുള്ളവരും ഔചിത്യപൂര്‍വം പെരുമാറുമെന്നു വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു.ഉഡുപ്പിയിലെ പി.യു. ഗേള്‍സ് കോളജില്‍ നിന്നായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ഹിജാബ് ധരിച്ചെത്തിയതിനാല്‍ തങ്ങളെ ക്ലാസിലിരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആറു വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ഹിജാബ് ധരിക്കുക തങ്ങളുടെ അവകാശമാണെന്ന് അവര്‍ വാദിച്ചതോടെ ചില വലതുപക്ഷ സംഘടനകള്‍ പ്രതിഷേധവുമായെത്തി. കാവി ഷാളും കാവി തലപ്പാവുമണിഞ്ഞാണ് അവരുടെ അനുഭാവികളായ വിദ്യാര്‍ഥികള്‍ കോളജുകളിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →