മുംബൈ: ഈയാഴ്ച അവസാനം റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സൂചികകളില്‍ ചാഞ്ചാട്ടം. മൂന്നു ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്സ് 187.39 പോയന്റ് നേട്ടത്തില്‍ 57,808.58 ലും നിഫ്റ്റി 53.20 പോയന്റ് ഉയര്‍ന്ന് 17,266.80 ലുമാണ് ക്ലോസ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരീയ കുറവുണ്ടായതും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലുമാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍.മെറ്റല്‍, ധനകാര്യം, ഓട്ടോ ഓഹരികളുടെ മികച്ച പ്രകടനവും തുണയായി. ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഡിവീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒ.എന്‍.ജി.സി, പവര്‍ഗ്രിഡ് കോര്‍പ്, ഐ.ഒ.സി, എസ്.ബി.ഐ െലെഫ് ഇന്‍ഷുറന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് എന്നിവ തിരിച്ചടി നേരിട്ടു.ഓട്ടോ, മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. നേരത്തേ സെന്‍സെക്സ് 254 പോയന്റ് നേട്ടത്തില്‍ 57,875 ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 17,290 ലുമാണ് വ്യാപാരം ആരംഭിച്ചത്.
വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സൂചികകളില്‍ ചാഞ്ചാട്ടം
