ന്യൂഡല്‍ഹി: മഹാഭാരത് സീരിയലില്‍ ഭീമനായി അഭിനയിച്ച പ്രവീണ്‍ കുമാര്‍ സോബ്തി (75) അന്തരിച്ചു.കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അമിതാഭ് ബച്ചനൊപ്പം ഷെഹന്‍ഷാ, ധര്‍മേന്ദ്രയ്ക്കൊപ്പം ലോഹ തുടങ്ങിയ സിനിമകളിലും ആജ് കാ അര്‍ജുന്‍, അജൂബ, ഘായല്‍, കമലഹാസനൊപ്പം മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലും അന്തരിച്ചു. അഭിനയത്തിലേക്കു തിരിയും മുമ്പ് അത്ലറ്റിക്സില്‍ കൈനോക്കിയിരുന്നു. ഹാമ്മര്‍ ത്രോ, ഡിസ്‌കസ് ത്രോ സ്പെഷലിസ്റ്റായിരുന്നു.
നാലുവട്ടം ഏഷ്യന്‍ ഗെയിംസില്‍ ( രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും) മെഡല്‍ നേടിയ പ്രവീണ്‍ കുമാര്‍ 1968 ലെ മെക്സിക്കോ, 1972 ലെ മ്യൂണിക്ക് ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏഷ്യന്‍ ഗെയിംസ് ഹാമ്മര്‍ ത്രോയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. അതിര്‍ത്തി രക്ഷാ സേനയില്‍ ഡെപ്യൂട്ടി കമാന്‍ണ്ടായിരുന്ന പ്രവീണ്‍ കുമാറിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.