വാരാന്ത്യ ലോക്കഡൗണ്‍ പിന്‍വലിച്ചു : സംസ്ഥാനം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം : കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ഞായറാഴ്‌ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോഹന യോഗത്തിലാണ്‌ തീരുമാനം. കോവിഡ്‌ വ്യാപനത്തില്‍ കുറവ്‌ വന്നുവെന്ന്‌ വിലയിരുത്തിയാണ്‌ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗത്തില്‍ ധാരണയായത്‌.

സ്‌കൂളുകളില്‍ 9 വരെയുളള കുട്ടികളുടെ ക്ലാസുകള്‍ 2022 ഫെബ്രുവരി 15 തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും. 28 മുതല്‍ക്ലാസുകള്‍ സാധാരണ നിലയില്‍ വൈകിട്ടുവരെയാക്കും.ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ്‌ വിശദമായ മാര്‍ഗ നിര്‍ദേശം പുറത്തിരക്കും.

സംസ്ഥാനത്ത കോളേജ്‌ ക്ലാസുകള്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. 10,11, 12, ക്ലാസുകള്‍ കോവിഡ്‌ മൂന്നാം തരംഗത്തിലും നിര്‍ത്തി വച്ചിരുന്നില്ല. ഈ ക്ലാസുകളില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ വൈകുന്നേരംവരെയാണ്‌ പഠനം. ഉത്സവങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്‌. ആറ്റുകാല്‍ പൊങ്കാലയും മാരാമണ്‍ കണ്‍വന്‍ഷനും നടത്തുന്നത്‌ സംബന്ധിച്ച പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →