രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുളള ജോലികള്‍ക്കായി ജീവനക്കാരെ നിയോഗിച്ചു

തിരുവനന്തപുരം ; ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്ന അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്നതിനുളള ജീവനക്കാരെ നിയോഗിച്ച്‌ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ഉത്തരവായി .ഇടുക്കി കളക്ട്രേറ്റിലേക്കും വേികുളം താലൂക്ക ഓഫീസിലേക്കുമാണ്‌ നിയമനം.

45 ദിവസത്തേക്കാണ്‌ ജീവനക്കാരെ മാറ്റി നിയോഗിച്ചിട്ടുളളത്‌. രണ്ട്‌ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാര്‍, ഒരു ആര്‍.ആര്‍ തഹസീല്‍ദാര്‍, എന്നിവര്‍ക്കുപുറമേ വിവിധ ജില്ലകളില്‍ നിന്നുളള 38 ജീവനക്കാരെയും പ്രത്യേക ക്രമീകരണ പ്രകാരം നിയമിച്ചിട്ടുണ്ട്‌. ജില്ലാ കളക്ടര്‍ക്കാണ്‌ മേല്‍നോട്ട ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →