യുക്രൈന്‍: മാക്രോണ്‍ മുന്നോട്ടു വച്ച സാധ്യതകള്‍ പരിശോധിക്കുമെന്ന് റഷ്യ

മോസ്‌കോ: വിട്ടുവീഴ്ചകള്‍ക്കു തയാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടു വച്ച സാധ്യതകള്‍ പരിശോധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍. അതേസമയം യുക്രൈന്‍ വിഷയത്തില്‍ ആശങ്ക കൂട്ടുന്നതിന് പാശ്ചാത്യരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നനിലപാടും പുടിന്‍ തുടര്‍ന്നു. ശീതയുദ്ധകാല ശേഷം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന ശുഭപ്രതീക്ഷ അഞ്ചുമണിക്കര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പുടിനും മാക്രോണും പങ്കുവച്ചു.

പഠിക്കേണ്ട പല സാധ്യതകളും ഫ്രഞ്ച് പ്രസിഡന്റ് മുന്നോട്ടുവച്ചിട്ടുണ്ടെന്നും മാക്രോണിനു തുടര്‍ച്ചയായി നന്ദി രേഖപ്പെടുത്തിയുള്ള സംയുക്ത പത്രസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വിശദാംങ്ങള്‍ ഒന്നും പുറത്തുവിട്ടില്ലെങ്കിലും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായി മാക്രോണ്‍ കൂടിക്കാഴ്ച നടത്തിയശേഷം ഇരുനേതാക്കളും ഫോണില്‍ വീണ്ടും സംസാരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശക്തമായ സുരക്ഷാ ഉറപ്പുകളാണ് തന്റെ നിര്‍ദേശങ്ങളില്‍ ഉള്ളതെന്നും അതുമായി സഹകരിക്കാമെന്ന് പുടിന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. കൂടുതല്‍ െസെനിക നടപടികള്‍ ഉണ്ടാകില്ല, പുതിയ തന്ത്രപരമായ ചര്‍ച്ചകള്‍ തുടരും, യുക്രൈന്‍ സമാധാന നടപടി പുനരുദ്ധരിക്കാനുള്ള നടപടികള്‍ തുടങ്ങും എന്നിവയടക്കമുള്ളവയാണ് നിര്‍ദേശങ്ങളില്‍ ഉള്ളതെന്നും മാക്രോണ്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →