ത്രിപുരയില്‍ ബി.ജെ.പി. എം.എല്‍.എ. പാര്‍ട്ടി വിട്ടു

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ സുദിപ് റോയ് ബര്‍മന്‍ പാര്‍ട്ടി വിട്ടു. എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച സുദിപ് കോണ്‍ഗ്രസില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്നു സൂചന. ബി.ജെ.പി. ആശിഷ് ദാസും എം.എല്‍.എ. സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ജനാധിപത്യമില്ലെന്നും ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും സുദിപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2017ലാണു സുദിപ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2019ലാണ് അദ്ദേഹത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയത്്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →