ഇടുക്കി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ്

ഇടുക്കി: 2022ലെ സര്‍വോദയപക്ഷം പ്രമാണിച്ച് ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വില്പനശാലകളില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 % വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. കെജിഎസ് മാതാ ഷോപ്പിംഗ് ആര്‍ക്കേഡ് തൊടുപുഴ, കെജിഎസ് പൂമംഗലം ബില്‍ഡിങ് കാഞ്ഞിരമറ്റം, ബൈപാസ് റോഡ്, തൊടുപുഴ, കെജിഎസ് കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇടുക്കി ജില്ലയിലെ അംഗീകൃത വില്പന ശാലകള്‍. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടണ്‍ സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്ങുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ മുതലായവ വില്പന ശാലകളില്‍ ലഭ്യമാണ്. ബുധനാഴ്ചകളില്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ / സഹകരണ മേഖലയിലെ ജീവനക്കാര്‍ ഖാദി ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലവില്‍ ഉള്ളതിനാല്‍ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →