ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുന്നതും ജില്ലയുടെ വളര്‍ച്ചയുടെയും നേര്‍കാഴ്ചയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സുവനീര്‍ ഒരുക്കുന്നു. 60 പേജിന്റെ 1/4 ഡിമൈ വലുപ്പത്തില്‍ ബഹുവര്‍ണ്ണത്തില്‍ ഡിസൈന്‍ ചെയ്ത് അച്ചടിച്ചു നല്‍കുന്നതിന് പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താത്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദമായ ക്വട്ടേഷന്‍ ഫെബ്രുവരി 15 നകം കുയിലിമല സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ എത്തിക്കണം.  മുന്‍പ് ചെയ്ത പ്രവര്‍ത്തികളുടെ മാതൃക ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 04862 233036

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →