ആലപ്പുഴ: സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ഒമ്പത് മാസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
 
മത്സ്യത്തൊഴിലാളി കുടുംബ  രജിസ്റ്ററില്‍ അംഗത്വവും 21നും 35നും ഇടയില്‍ പ്രായവുമുള്ള ബിരുദധാരികളായ 30 പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.  പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും സാഫ്  യൂണിറ്റുകളില്‍ ആറു മാസം സൗജന്യ പ്രായോഗിക പരിശീലനവും നല്‍കും. 

അപേക്ഷാഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സാഫ് ജില്ലാ നോഡല്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും സാഫ് വെബ് സൈറ്റിലും (www.safkerala.org) ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍: 9288908487, 9526880456, 9656863350.date

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →