കൊച്ചി: വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നത്.
കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ലെന്നും ദിലീപ് മറുപടിയിൽ പറയുന്നു. ആവശ്യപ്പെട്ട ഫോണുകൾ എല്ലാം നൽകിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.