മോസ്‌കോ: പാശ്ചാത്യസഖ്യസേനയായ നാറ്റോ കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നതിനെതിരേ ചൈനയ്ക്കൊപ്പം റഷ്യയും. ശീതകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ചൈന സന്ദര്‍ശനത്തിത്തില്‍ ചൈനയും റഷ്യയും സംയുക്തപ്രസ്താവനയും പുറത്തിറക്കി. പ്രസ്താവനയില്‍ തായ്വാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാടിനെ പിന്തുണച്ച റഷ്യ ദ്വീപ്രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ എതിര്‍ത്തു. യുക്രൈനുമായുള്ള റഷ്യയുടെ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് പിന്തുണ. ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. ശീതയുദ്ധകാല തത്വശാസ്ത്രമാണു നാറ്റോ പിന്തുണയ്ക്കുന്നതെന്നും യു.എസും യു.കെയും ഓസ്ട്രേലിയയും തമ്മിലുള്ള സുരക്ഷാധാരണയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും റഷ്യ ,ചൈന സംയുക്ത പ്രസ്താവന പറയുന്നു.
നാറ്റോ സൈന്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നതിനെതിരേ ചൈനയ്ക്കൊപ്പം റഷ്യയും.
