തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം സോണല്‍ ഓഫീസില്‍ വീണ്ടും തട്ടിപ്പ് കണ്ടെത്തി. 2,55,000രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുളളത്. നിലവില്‍ സസ്‌പെന്‍ഷനിലുളള കാഷ്യര്‍ അന്‍സല്‍ കുമാറിനെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. നികുതിയിനത്തിലും കുടിവെളള കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് മുറിക്കുന്നതിനും ജനങ്ങള്‍ അടച്ച പണം അപഹരിച്ചതായാണ് കണ്ടെത്തല്‍
ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നികുതി തട്ടിപ്പുമായി ബന്ധ്‌പ്പെട്ട് നഗരസഭയില്‍ ഓഡിറ്റ് വിഭാഗം മാസങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു.പക്ഷെ അന്‍സല്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

