അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ പരിശീലനം തുടങ്ങി.ആര്‍.ടി.-പി.സി.ആര്‍. പരിശോധനാ ഫലം നെഗറ്റീവായ താരങ്ങളാണു പരിശീലിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണു പരിശീലനം. പകരക്കാരനായി ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ മൂന്ന് ദിവസത്തെ ക്വാറന്റൈനു ശേഷം പരിശീലനം തുടങ്ങും.
ആറിനു തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കു വേണ്ടിയാണ് ടീം ഇന്ത്യ അഹമ്മദാബാദിലെത്തിയത്. ശിഖര്‍ ധവാന്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, നവദീപ് സെയ്നി എന്നിവരും ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ലെയ്സണ്‍ ഓഫീസര്‍ ബി. ലോകേഷ്, സ്പോര്‍ട്സ് മസാജ് തെറാപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചത് ഇന്ത്യക്കു തിരിച്ചടിയായിരുന്നു.
31 നു നടത്തിയ പരിശോധനയിലാണു താരങ്ങള്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചത്. ആറിനു നടക്കുന്ന മത്സരത്തോടെ ഇന്ത്യ ഏകദിനത്തില്‍ 1000 തികയ്ക്കും. പോസിറ്റീവായ താരങ്ങള്‍ അന്നു കളിക്കില്ല. സഹോദരിയുടെ വിവാഹമായതിനാല്‍ ഉപനായകന്‍ ലോകേഷ് രാഹുലും ഒന്നാം ഏകദിനത്തിനില്ല.

