കാലിക്കറ്റ്‌ സര്‍വകലാശാലയിലെ ഒരു ജീവനക്കാരനുകൂടി സസ്‌പെന്‍ഷന്‍

കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളില്‍ ഒരു ജീവനക്കാരനെക്കൂടി സസ്‌പെന്‍ഡ്‌ ചെയ്‌തു. അസി. സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത്‌ കുമാറിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സര്‍ട്ടിഫിക്കറ്റിലെ പിഴവ്‌ തിരുത്താന്‍ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ്‌ നടപടി.

കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ സര്‍വകലാശാല നേരത്തെ മറ്റൊരു ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പരീക്ഷാഭവന്‍ അസിസറ്റന്റ് മന്‍സൂര്‍ അലിക്കെതിരെയായിരുന്നു നടപടി. സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ വദ്യാര്‍ത്ഥിനിയില്‍ നിന്ന്‌ 5000രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിനിയാണ്‌ പരാതി നല്‍കിയത്‌. ഗൂഗിള്‍പേ വഴിയായിരുന്നു 5,000രൂപ കൈക്കൂലി നല്‍കിയത്‌.

പക്ഷെ ദിവസങ്ങള്‍ക്കുശേഷം മതിയായ ഫീസടച്ചിട്ടില്ലെന്ന്‌ കാണിച്ച്‌ സര്‍വകാലാശാലയില്‍ നിന്നും ഇവര്‍ക്ക്‌ മെമ്മോലഭിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ അറിയുന്നത്‌. ഗൂഗിള്‍പേ വഴി പണം നല്‍കിയതിന്റെ പകര്‍പ്പുള്‍പ്പടെ അപേക്ഷക സര്‍വകലാശാക്ക്‌ പരാതി നല്‍കി.

കൈക്കൂലി വാങ്ങിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന്‌ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ്‌ യൂണിയന്‍ ആവശ്യപ്പെട്ടു. സംഭവം കാലിക്കറ്റ്‌ സര്‍വകലാശാലക്കും ഉന്നത വിദ്യാ ഭ്യാസ രംഗത്തിനും അപകീര്‍ത്തികരമാണെന്ന്‌ എസ്‌എഫ്‌ഐ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →