ന്യൂഡൽഹി: അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
ദേശീയപാത വികസിപ്പിക്കും 25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. 100 കാര്‍ഗോ ടെർമിനലുകള്‍ മൂന്ന് വർഷത്തിനകം. ദേശീയ റോപ് വേ വികസനം തുടങ്ങും. കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം തുടങ്ങും. അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂർത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. ഓരോ ക്ലാസിനും ഓരോ ചാനലായിരിക്കും ഉണ്ടാവുക. രണ്ട് വർഷമായി പല വിദ്യാർഥികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. കോവിഡ് കാലം ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ രൂക്ഷമായി ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം അംഗൻവാടികളിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോർട്ടല്‍ സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോർ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളിൽ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും.
എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പിലാക്കും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന്‍ നടപ്പാക്കും. സംസ്ഥാന – കേന്ദ്ര സേവനങ്ങളെ ഇന്‍റർനെറ്റ് ബന്ധിതമാക്കും.
പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 100 പി.എം ഗതി ശക്തി കാർഗോകൾ മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കും. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പാക്കും. മലയോര മേഖലയിലെ റോഡ് വികസനത്തിനായി പർവത് മാല പദ്ധതി നടപ്പാക്കും. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളിൽ വികസനം കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവികസന കോഴ്‌സുകൾ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങൾക്ക് കൈമാറും. അർബൻ സെക്ടർ പോളിസിക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

