ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ്‌ പകരാന്‍ സാധ്യതയെന്ന്‌ പുതിയ പഠനങ്ങള്‍

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ്‌ ബാധിച്ചവരില്‍ നിന്ന്‌ കോവിഡ്‌ പകരാന്‍ സാധ്യതയുണ്ടെന്ന്‌ പഠന റിപ്പോര്‍ട്ടുകള്‍ .അണുബാധയുടെ അവസാനഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠന റിപ്പോര്‍ട്ട്‌ വ്യക്തനമാക്കുന്നു.

ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ പറയുന്നത്‌. 38 ബ്രസീലിയന്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌. ആര്‍ടിപിസിആര്‍ പരിശോധനയില്‍ തുടര്‍ച്ചയായി മൂന്നുതവണവരെ നെഗറ്റീവായവരെ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ അപകട സാധ്യതാ മുന്നറിയിപ്പു നല്‍കുന്നത്‌. ക്വാറന്റൈന്‍ പീരിയേഡ്‌ കഴിഞ്ഞിട്ടും ഇവരില്‍ നിന്ന്‌ രോഗം വരാനുളള സാധ്യത നിലനില്‍ക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

38 കേസുകളില്‍ രണ്ടുപുരുഷന്മാരിലും ഒരു സ്‌ത്രീയിലും അസാധാരണ മാറ്റങ്ങളാണ്‌ കണ്ടെത്തിയത്‌. ഇവരുടെ ശരീരത്തില്‍ 70 ദിവസത്തിനപ്പുറവും വൈറസ്‌ സാന്നിദ്ധ്യം കണ്ടെത്തി. രണ്ടുമാസം കഴിഞ്ഞാലും വൈറസ്‌ ബാധിതരില്‍ 8 ശതമാനം ആളുകളില്‍ നിന്ന്‌ രോഗം പകരാനുളള സാധ്യത നിലനില്‍ക്കുന്നതായിട്ടാണ്‌ പുതിയ കണ്ടെത്തല്‍. അണുബാധയുടെ അ്‌ന്തിമ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും രോഗസാദ്ധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ നല്‍കുന്നു. ക്വാറന്റൈന്‍ പരിധി ഏഴുദിവസമായോ പത്തുദിവസമായോ 14 ദിവസമായോ കുറയ്ക്കുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതവേണമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →