കൊച്ചിനഗരം കടലില്‍വീഴുമെന്ന പ്രവചനങ്ങള്‍ക്ക്‌ സംശയമൊന്നുമില്ലെന്ന്‌ നിയുക്ത ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്ന്‌ നിയുക്ത ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്‌. സോമനാഥ്‌. ഏകദേശം 100 വര്‍ഷം മാത്രം ആയുസുളള ജീവിയാണ്‌ മനുഷ്യന്‍.അതുകൊണ്ടുതന്നെ പ്രകൃതിയില്‍ നടക്കുന്ന മാറ്റങ്ങള്‍ മനുഷ്യന്‍ തിരിച്ചറിയുന്നില്ല. പെട്ടെന്നുളള മാറ്റങ്ങളാണ്‌ മുഷ്യനെ ഭീതിപ്പെടുത്തുന്നത്‌. അത്‌ അവന്റെ കയ്യിലിരിപ്പുകൊണ്ടുതന്നെയാണ്‌ .ഭൂമിയില്‍ ചിലഭാഗങ്ങള്‍ മരുഭൂമിയായി മാറും. മരുഭൂമി കടലാവും. കടല്‍ മലയായി മാറും. അധികം വൈകാതെ കൊച്ചിനഗരം കടലില്‍ വീഴുമെന്ന പ്രവതനങ്ങള്‍ക്ക്‌ സംശയമൊന്നും ഇല്ലെന്നും സോമനാഥ്‌ വ്യക്തമാക്കി. പക്ഷെ അതുകാണാന്‍ നമ്മടെ തലമുറ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ്‌ നേരത്തെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസി്‌റ്റം സെന്‍റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. . സോമനാഥ്‌ പ്രൊജക്ട്‌ ഡയറക്ടറായിരുന്നപ്പോഴാണ്‌ 2014ല്‍ പുതുതലമുറ വിക്ഷേപണവാഹനമായ എല്‍എംവി-3 വിജയകാരമായി പരീക്ഷിച്ചത്‌. വിക്ഷേപണവാഹനമായ ജിഎസ്‌എല്‍വി മാര്‍ക്ക്‌ മൂന്നിന്റെ അസോസിയേറ്റ്‌ പ്രോജക്ട്‌ ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു. പി.എസ്‌.എല്‍.വി വികസനത്തിന്‍റെ ആദ്യകാലത്ത്‌ ഐഎസ്‌ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്‌.എല്‍വി സംയോജനത്തിന്‍റെ തലവനായിരുന്നു. 2015ല്‍ എല്‍പിഎസ്‌ സി ഡയറക്‌ടറായി ചുമതലയേറ്റ സോമനാഥ്‌ ഇന്ത്യന്‍ ക്രയോജനിക്ക്‌ ഘട്ടങ്ങള്‍ സാധ്യമാക്കുന്ന സംഘത്തിന്‌ നേതൃത്വം നല്‍കുകയും ചെയ്‌തു.

വിക്ഷേപ വാഹനങ്ങളുടെ സിസ്റ്റം എഞ്ചിനീയറിംഗില്‍ വിദഗ്‌ദനായ സോമനാഥ്‌ പി.എസ്‌എല്‍.വിയുടെയും ജി.എസ്‌.എല്‍വി മാര്‍ക്ക്‌ മൂന്നിന്‍റെയും രൂപകല്‍പ്പന ,പ്രൊല്‍ഷന്‍ സംവിധാനം ,വാഹന സംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. . കൊല്ലം ടികെഎം.എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ പൂര്‍ത്തിയാക്കിയ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സില്‍ നിന്ന്‌ എയറോസ്‌പേസ്‌ എഞ്ചിനീയറിംഗില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →