ലോറിയില്‍ കൊണ്ടുപോയ വൈക്കോല്‍ കെട്ടിന്‌ തീ പിടിച്ചു

കോഴിക്കോട്‌ : വയനാട്ടില്‍ നിന്ന്‌ വൈക്കോലുമായി വന്ന ലോറിയിലെ വൈക്കോല്‍ കെട്ടിന്‌ തീ പിടിച്ചു. 2022 ജനുവരി 30ന്‌ ഉച്ചയോടൊണ്‌ അപകടം. വൈദ്യുതി കമ്പിയില്‍ തട്ടിയാണ്‌ തീ പടര്‍ന്നതെന്നാണ്‌ പ്രാഥമിക നിഗമനം. നാട്ടുകാരുടെ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി.

കോടഞ്ചേരി ടൗണിനോട്‌ 200 മീറ്റര്‍ അടുത്ത്‌ എത്തിയപ്പോള്‍ വൈക്കോലിന്‌ തീപിടിച്ചത്‌ ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ പരിഭ്രാന്തനായി ടൗണില്‍തന്നെ വണ്ടി നിര്‍ത്തി ഓടി രക്ഷപെടുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരനായ ഷാജി ലോറിയില്‍ ചാടികയറുകയും വാഹനം തൊട്ടടുത്ത സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക ഓടിച്ചുകയറ്റുകയും ചെയ്‌തു. ഗ്രൗണ്ടില്‍ പ്രവേശിച്ച വാഹനം ചുറ്റിക്കറക്കിയതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ ഗ്രൗണ്ടില്‍ വീണ്‌ വന്‍ദുരന്തം ഒഴിവായി. പിന്നീട്‌ നാട്ടുകാരെത്തി തീ പിടിക്കാത്ത വൈക്കോല്‍ കെട്ടുകള്‍ മാറ്റി. മുക്കത്തുനിന്ന്‌ അഗ്നിശമന സേനയെത്തി തീ അണച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →