എറണാകുളം: വാഴക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള വാഴക്കുളം  ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 122 അങ്കണവാടികളിലേക്കു രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ശിശുവികസന ഓഫീസര്‍, വാഴക്കുളം ബ്ലോക്ക് ഓഫീസ് ബില്‍ഡിങിന് സമീപം, പിന്‍-683105 എന്ന വിലാസത്തില്‍ ഫെബ്രുവരി 14 പകല്‍ രണ്ടുവരെ സ്വീകരിക്കും.     ടെന്‍ഡറുകള്‍  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484 2677209 എന്ന നമ്പറിലോ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →