കാസർകോട്: കയ്യൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എന്‍ എസ് ക്യു എഫ് വൊക്കേഷണല്‍ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 രാവിലെ 11 വരെ ദര്‍ഘാസ് ഫോറം കൊടുക്കും. ഫെബ്രുവരി 10ന് ഉച്ചക്ക് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്ന് വൈകിട്ട് 3ന് തുറക്കും. ദര്‍ഘാസുകള്‍ ‘പ്രിന്‍സിപ്പാള്‍, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, കയ്യൂര്‍ പി ഒ, ചെറുവത്തൂര്‍ വഴി, കാസറഗോഡ് -671313 ‘ എന്ന വിലാസത്തിലേക്ക് അയക്കണം. ദര്‍ഘാസിന് പുറത്ത് ‘എന്‍ എസ് ക്യു എഫ് വൊക്കേഷണല്‍ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍. 04672231182, 9747071910, 7907491991.
കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു
