ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലികോം ഉപയോക്താക്കള്‍ക്കായി 30 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന പ്ലാനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ആവശ്യപ്പെട്ടു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളോടാണ് 30 ദിവസത്തെ വാലിഡിറ്റി കാലയളവ് നല്‍കുന്ന ഒരു താരിഫ് പ്ലാനെങ്കിലും അവതരിപ്പിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. 1999ലെ ടെലികമ്മ്യൂണിക്കേഷന്‍ ഓര്‍ഡറില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇന്ത്യയിലെ ഓരോ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കണമെന്നാണ് ആവശ്യം. ടെലികോം റെഗുലേറ്ററി ബോഡി ഈ തീരുമാനത്തെ ഉപഭോക്തൃ-സൗഹൃദമെന്നാണ് വിശേഷിപ്പിച്ചത്. ഈ നിയമം നടപ്പിലാക്കുന്നത് ടെലികോം സേവനങ്ങളുടെ വരിക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും താരിഫ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെന്നും ട്രായ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →