ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്തനാഗേശ്വരന്‍ നിയമിതനായി. കൃഷ്‌ണമൂര്‍ത്തി സുബ്രമണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. 2022 ഫെബ്രൂവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നീക്കം.
2019-21 ല്‍ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായിരുന്നു. അനന്തനാഗേശ്വരന്‍. ഇന്ത്യയിലെയും സിങ്കപ്പൂരിലെയും നിരവധി ബിസിനസ് സ്‌കൂളുകളില്‍ അദ്ധ്യാപകനായിരുന്നു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം എടുത്തത്. പിന്നീട് യുഎസിലെ മസാച്യുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്ന് പിഎ്‌ച്ചഡിയും നേടി.

