കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷ നടത്തിയാൽ രോഗബാധ കൂടുമെന്നും മതിയായ അധ്യാപകർ ഇല്ലെന്നും കാണിച്ചായിരുന്നു ഹർജി.

കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഫെബ്രുവരി എട്ടു വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Share
അഭിപ്രായം എഴുതാം