അമൃത്സര്‍: പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കും അതു തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് പരിധികള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന നിങ്ങളുടെ ആവശ്യം ഉടന്‍ നിറവേറും. സാധാരണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. എന്നാല്‍, ഇത്തവണ പ്രവര്‍ത്തകരുടെ ആവശ്യം അതാണ്. പ്രവര്‍ത്തകരാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുക”- പഞ്ചാബിലെ ജലഝറില്‍ രാഹുല്‍ പറഞ്ഞു.

