അമൃത്സര്‍: പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍നിന്ന് സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നു.മനീഷ് തിവാരി, രവ്നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, പ്രണീത് കൗര്‍, മുഹമ്മദ് സാദിഖ് എന്നിവരാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായത്.കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് പ്രണീത്. ഒരുദിവസത്തെ പര്യടനത്തിനായി ഇന്നലെ പഞ്ചാബിലെത്തിയ രാഹുല്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്ജോത് സിദ്ദു എന്നിവരോടൊപ്പം അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. ഫെബ്രുവരി 20 നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാര്‍ച്ച് 10നു പുറത്തുവരും.
രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍നിന്ന് വിട്ട് നിന്ന് അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍
