ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. സുപ്രീം കോടതിയിലാണ് ജലകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. 2010-12 കാലത്താണ് ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തിയത്. ഇപ്പോള്‍ പത്തുവര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ വീണ്ടും പരിശോധന നടത്തണമെന്ന നിലപാടാണ് ജലകമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുളളത്.
മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍
