കൊച്ചി ; സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പൊതുയോഗം വിളിച്ച് അവിശ്വാസ പ്രമേയത്തിന് അനുമതി നല്കിയ സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബോര്‍ഡംഗമായ മുന്‍ എം.എല്‍എ ശിവദാസന്‍ നായരുള്‍പ്പടെ നല്കിയ ഹര്‍ജി ജസ്റ്റീസ് .സതീഷ് നൈനാന്റെ ബെഞ്ച് തളളുകയായിരുന്നു.
പൊതുയോഗം വിളിച്ചത് നിയമാനുസൃതമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിണിക്കാന്‍ അധികാരമുണ്ട്. നേരത്തെ ചേര്‍ന്ന പൊതുയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ബഡ്ജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബാങ്ക പ്രസിഡന്റ് സോളമന് അലക്സ് രാജി വച്ചിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ പി.ബി നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചുചേര്‍ത്തത്.

