ഓറിയന്റേഷൻ ക്ലാസും സെമിനാറും നടത്തി

പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് നിയമസേവനം നൽകുന്നതിൽ നിയമവിദ്യാർഥികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അതിനു നിയമവിദ്യാർഥികൾ സ്വയമേവ മുന്നോട്ട് വരണമെന്നും റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ ലീഗൽ  സർവീസസ് അതോറിറ്റിയും കേരള ലോ അക്കാദമി കോളേജിലെ ലീഗൽ എയ്ഡ് ക്ലിനിക്കും സംയുക്തമായി ഓൺലൈനിൽ നടത്തിയ ഓറിയെന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ പറഞ്ഞു. ലോ അക്കാദമി പ്രൊഫസ്സർ മനോജ് കൃഷ്ണ ‘മൗലികാവകാശങ്ങളും മൗലികകടമകളും- ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. ലോ അക്കാദമി അസ്സോസിയേറ്റ് പ്രൊഫസ്സർ ജി. അനിൽകുമാർ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസ്സർ ആര്യ സുനിൽ പോൾ നന്ദിയും പറഞ്ഞു. സെമിനാർ 28ന് സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →