കട്ടപ്പന : ക്രൈംബാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീ,സ് അറസ്‌റ്റു ചെയ്‌തു. ഇടുക്കി ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവന്ന കനിമലര്‍ എന്ന വനിത ഡോക്ടറെയാണ്. തട്ടിക്കൊണ്ടുപോയി 50,000രൂപ കവര്‍ന്നത് .മനു, സാം എന്നിവരാണ് അറസ്‌റ്റിലായത്.
സംഭവം ഇങ്ങനെ ; തമിഴ്‌നാട്ടിലെ കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ഡോ.കനിമലര്‍ ജോലി ചെയ്‌തുവന്നിരുന്നു. 2022 ജനുവരി 24 തിങ്കളാഴ് പ്രതികള്‍ വാടകക്കെടുത്ത ഇന്നോവ കാറില്‍ ഏലപ്പാറയിലെ ക്ലിനിക്കില്‍ എത്തി തങ്ങള്‍ തിരുവനന്തപുരത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായാണ് എത്തിയതെന്നും ജീവനക്കാരോട് പറഞ്ഞു. . എന്നാല്‍ ഡോക്ടര്‍ കമ്പത്താണെന്ന് അറിയച്ചപ്പോള്‍ ഒരു ജീവനക്കാരനെ വാഹനത്തില്‍ കയറ്റി കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ഡോക്ടറുടെ പേരില്‍ കേരളത്തില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. .
കമ്പത്തെത്തിയ ഇവര്‍ക്കൊപ്പം ജീവനക്കാരനും ഡോക്ടറും വാഹനത്തില്‍ കയറി . കമ്പത്തുനിന്നും കുമളിയിലെത്തുന്നതിനിടെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഡോക്ടറില്‍ നിന്നും 50,000 രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കുമളിയില്‍ ഇറക്കിവിട്ടു. കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കിയ ഡോക്ടര്‍ പിന്നീട് പീരുമേട് ഡിവൈഎസ്‌പി സനല്‍കുമാറിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സാംകോരയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു.
വീട്ടിലെത്തിയ പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തട്ടിപ്പ് നടന്ന ദിവസം തന്നെ ഇവര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാര്‍ വാടകയ്‌ക്ക് എടുത്തിരുന്നു. ഈ കാറില്‍ നിന്നും എസൈസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന യൂണിഫോറം , ബെല്‍ട്ട് ,തൊപ്പി എന്നിവയും ബോര്‍ഡുകളും കണ്ടെത്തി.

