കോഴിക്കോട്: വില്‍ക്കാന്‍ ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.വി കൃജേഷ്, ഗ്രേഡ് എസ്.ഐ. പ്രവീണ്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
കോഴിക്കോട് നഗരത്തിലെ യൂസ്‌ഡ് കാര്‍ ഷോറൂമില്‍ വില്‍പ്പനക്കായി എത്തിച്ച കാര്‍ ഷോറൂം ഉടമകളിലൊരാള്‍ സ്വാകാര്യ ആവശ്യത്തിന് കൊണ്ടുപോയപ്പോള്‍ അപകടത്തില്‍പെട്ടു. സ്ഥലത്തെത്തിയ പോലീസുകാര്‍ കാറിന്റെ ആര്‍.സി ബുക്ക് ഉടമക്കെതിരെ കേസെടുക്കാതിരിക്കാനായി അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഈ തുക ഒരു പോലീസുകാരന്റെ ഭാര്യയുടെ അക്കൗണ്ടില്‍ ഇട്ടുനല്‍കുകയും ചെയ്‌തു.
എന്നാല്‍ പിന്നീട് ഇവര്‍ കൈക്കൂലി വാങ്ങിയ വിവരം ജില്ലാ പോലീസ് മേധാവി ജോര്‍ജിനെ അറിയിച്ചു. തുടര്‍ന്ന് അസി. പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍ നടത്തിയ അന്വെഷണ റിപ്പോര്‍ട്ടിന്റെ അിസ്ഥാനത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന കണ്ടെത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

