കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയത് തലകീഴായി

കാസർകോഡ്: കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തലകീഴായി. സല്യൂട്ട് ചെയ്ത ശേഷമാണ് തലകീഴായാണ് പതാക ഉയർത്തിയതെന്ന് മന്ത്രിയടക്കമുള്ളവർക്ക് ‘ മനസിലായത്. മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടർന്ന് പതാക തിരിച്ചിറക്കുകയും വീണ്ടും നേരയാക്കി ഉയർത്തുകയും ചെയ്തു.

സംഭവത്തിൽ കാസർകോട് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡി എമ്മിനെയും ജില്ല പൊലീസ് മേധാവിയെയും മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു.

കലക്ടറുടെ ചുമതലയുള്ള എഡിഎം എ.കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ജില്ലയിലെ എംപിയും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എഡിഎം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

എസ്.പിക്കായിരിക്കും അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കാസർകോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവം ദൗർഭാഗ്യകരമാണ്. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →