നെടുമങ്ങാട് ; നെടുമങ്ങാട് കുപ്പക്കോണം സൂര്യ റോഡിലെ ജൂവലറിയില്‍ നിന്ന് രണ്ട് പവന്‍ കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി. 2021 ഡിസംബര്‍ 13നായിരുന്നുമോഷണം നടന്നത് .പുതുക്കാട് കല്യാണ മണ്ഡപത്തിന് സമീപം വാടകയ്‌ക്ക താമസിക്കുന്ന മുട്ടത്തറ ഭീമപ്പളളി മാണിക്യ വിളാകം പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് സിറാജ് (28) , തെളിക്കോട് തുരുത്തി ദാരുള്‍ കോട്ടേജില്‍ നൂറുള്‍ മുഹമ്മദ്(30) ബീമപ്പളളി ആസാദ് നഗര്‍ സ്വദേശി മുഹമ്മദ് അനീസ്(26)എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേനഎത്തിയ ഇവര്‍ അരപ്പവന്റെ കമ്മല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കടയില്‍ ഇല്ലാതത്തിനാല്‍ അടുത്ത കടയില്‍ നിന്ന് വാങ്ങിനല്‍കാനായി കടയുടമ കൃഷ്‌ണനാശാരി കാഷ്‌കൗണ്ടര്‍ പൂട്ടി പുറത്തുപോയ സമയം ഗ്ലാസ് കൗണ്ടര്‍ ഇളക്കിമാറ്റി 17 ഗ്രാം സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. റൂറല്‍ എസ്‌പി ദിവ്യ പി ഗോപിനാഥിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്‌പി സുല്‍ഫിക്കര്‍, സിഐ സന്തോഷ്‌കുമാര്‍ എസ്‌ഐമാരായ സുനില്‍ഗോപി, ഭുവനേന്ദ്രന്‍ നായര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.