ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 12 ശൗര്യ ചക്രയും അധിക ധീരതക്കുളള മൂന്ന് സേനാ മെഡലുകളും രണ്ട് വായു സേനാ മെഡലുകളും അടക്കം 384 സൈനീകര്‍ക്കുളള ധീരതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ജന്മുകാശ്‌മീരിലെ രജൗരിയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായിക് സുബേദാര്‍ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര. ജമ്മുകാശ്‌മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബെന്‍ മേഖലയില്‍ നിയന്ത്രണ രേഖക്കുസമീപം 2021 ജൂലൈയില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശ്രിജിത്ത് വീരമൃത്യു വരിച്ചത്
ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങല്‍ പരിഹരിക്കാന്‍ നടത്തിയ കമാന്‍ഡര്‍തല ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ലേയിലെ ഫയര്‍ ആന്‍ഡ് ഫ്യൂറി 14-ാം കോറിന്റെ മേധാവി ലെഫ്.ജനറല്‍ പി ഗോപാലകൃഷ്‌ണമേനോന്‍, പഞ്ചാബ് കോറിലെ ലെഫ്. ജനറല്‍ ജോണ്‍സണ്‍ പി മാത്യു, എന്നീ മലയാളികള്‍ അടക്കം നാലുപേര്‍ ഉത്തം യുദ്ധസേവാ മെഡലിന് അര്‍ഹരായി.
ടോക്കിയോ ഒളിമ്പിക്‌സ് ജാവലിന്‍ സ്വര്‍ണ ജേതാവ് നീരജ് ചോപ്രക്ക് പരംവിശിഷ്ട സേനാ മെഡലും പ്രഖ്യാപിച്ചു. രജപുത്താന റൈഫിള്‍സിന്റെ ഭാഗമായ ഒളിമ്പ്യന്‍ നീരജിന് സമാധാനകാലത്ത് സൈനീകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായാണ് പരംവിശിഷ്ടസേനാമെഡല്‍ നല്‍കുന്നത് .
ശ്രീജിത്തടക്കം അഞ്ച് കരസേന ജവന്‍മാര്‍ക്കാണ് മരമാനന്തര ബഹുമതിയായി ശൗര്യചക്ര പ്രഖ്യാപിച്ചത്. തിരുവാങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്. ഭാര്യ: ഷജീന. മക്കള്‍ ; അതുല്‍ ജിത്ത് ,തന്മയലക്ഷ്‌മി. .

