പ്രൈം വോളി ലീഗ് മത്സര പട്ടികയായി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും.ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 23 ദിവസങ്ങളിലായി 24 മത്സരങ്ങള്‍ അരങ്ങേറും. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളുരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നീ ഏഴ് ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കും. ആദ്യ നാലു സ്ഥാനക്കാര്‍ സെമി ഫൈനലിനു യോഗ്യത നേടും. ഫെബ്രുവരി 27 നാണു കലാശക്കളി. ഫെബ്രുവരി 18 നാണ് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിലുള്ള മത്സരം. ഫെബ്രുവരി എട്ടിന് ബംഗളുരു ടോര്‍പ്പിഡോസ്, 16 ന് ചെന്നൈ ബ്ലിറ്റ്സ്, 18 ന് കാലിക്കറ്റ് ഹീറോസ്, 22 ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, 23 ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നിങ്ങനെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ മത്സരങ്ങള്‍.കാലിക്കറ്റ് ഹീറോസ് ഏഴിനു നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും. ഒന്‍പതിന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, 14 ന് ബെംഗളുരു ടോര്‍പിഡോസ്, 17 ന് ചെന്നൈ ബ്ലിറ്റ്സ്, 18 ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, 21 ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തില്‍ കാലിക്കറ്റിന്റെ മറ്റു മത്സരങ്ങള്‍. വൈകിട്ട് ഏഴു മുതലാണ് എല്ലാ മത്സരങ്ങളും. രണ്ടു മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11 നും 17 നും രണ്ടാം മത്സരം രാത്രി ഒന്‍പത് മുതലാണ്. സോണി നെറ്റ്വര്‍ക്കാണു മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →