പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രകുളം നവീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രകുളം നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിനായി എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായും ചിറ്റയം പറഞ്ഞു. കുളം നവീകരിച്ച് മോടി പിടിപ്പിക്കുന്നതിനായാണ് പണം അനുവദിച്ചത്. കുളം പൂര്‍ണമായും വൃത്തിയാക്കി നന്നായി വശങ്ങള്‍ പാറ കൊണ്ട് സംരക്ഷണഭിത്തികെട്ടി സ്റ്റീല്‍ കൈവരി പാകി മനോഹരമാക്കുക, കുളത്തിന്റെ കിഴക്കുവശം ടൈല്‍ പാകി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. അടൂര്‍ നഗരസഭയ്ക്കാണ് നിര്‍മാണ ചുമതല. എല്‍എസ്ജിഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ഡീറ്റൈല്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഭരണാനുമതി ലഭിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പായലും ചണ്ടിയും നിറഞ്ഞ് ആളുകള്‍ക്ക് പ്രയോജനപ്രദമല്ലാത്ത നിലയിലാണ് കുളം ഇപ്പോള്‍. വേനലിലും വറ്റാത്ത ഈ കുളം പ്രദേശത്തെ പ്രധാന ജലസ്രോതസാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →