ദുബൈ: യുഎഇയെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന രണ്ട് മിസൈലുകള്‍ തകര്‍ത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 17ന് അബൂദബിയിലെ വ്യാവസായിക മേഖലയെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചിരുന്നു. ഈ ആക്രമണത്തിന് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരായ ആക്രമണവും ശക്തമാക്കിയിരുന്നു.