ചണ്ഡിഗഡ്: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍മുഖ്യമന്ത്രിയുമായ അമരീന്ദന്‍ സിങ് തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു പ്രഖ്യാപിച്ച 22 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ക്യാപ്റ്റന്‍ അജിത് പാല് സിങ്ങും ഇടംപിടിച്ചിട്ടുണ്ട്. പട്യാല നഗരസീറ്റില്നിന്നായിരിക്കും ക്യാപ്റ്റന്‍ സിങ് മത്സരിക്കുക.
ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ ആകെയുള്ള 117 സീറ്റില്‍ 37 സീറ്റാണു പഞ്ചാബ് ലോക് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. അഞ്ചുസീറ്റുകള്‍ കൂടി കിട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദന്‍ സിങ്ങിനു സ്വാധീനക്കൂടുതലുള്ള മാള്‍വാ മേഖലയിലാണ് അനുവദിക്കപ്പെട്ട 37ല്‍ 26 സീറ്റുകളും. 2007ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറ്റിയെടുക്കാന്‍ ക്യാപ്റ്റനെ തുണച്ചതും മാള്‍വാ മേഖലയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു സ്ത്രീ മാത്രമേ ഉള്ളു. മുന്‍ പോലീസ് മേധാവി ഇസ്ഹര്‍ ആലം ഖാന്റെ ഭാര്യയും ശിരോമണി അകാലിദളിന്റെ മുന്‍നേതാവുമായ ഫര്‍സാന ആലം ഖാന്
പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു
