ഇരുപത്തിഅഞ്ച്‌ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

മലപ്പുറം : കഴിഞ്ഞ ഇരുപത്തിഅഞ്ച്‌ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പിടികിട്ടാപ്പുളളി പോലീസ്‌ കസ്റ്റഡിയിലായി. അരീക്കോട്‌ മൂര്‍ക്കനാട്‌ സ്വദേശി മോളയില്‍ അബ്‌ദുര്‍ റശീദ്‌(55) ആണ്‌ മലപ്പുറം പോലീസിന്റെ പിടിയിലായത്‌. തമിഴ്‌നാട്ടിലെ ഉക്കടയില്‍ വച്ചാണ്‌ ഇയാള്‍ പിടിയിലാവുന്നത്‌.

മോഷണക്കേസിലും സാമ്പത്തിക തട്ടിപ്പുകേസിലും ഉള്‍പ്പെട്ട ഇയാള്‍ വ്യത്യസ്ഥപേരുകളിലായി തമിഴ്‌നാട്‌,കര്‍ണാടക സംസ്ഥാനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മഞ്ചേരി, അരീക്കോട്‌, കൊണ്ടോട്ടി,എടവണ്ണ,തിരൂരങ്ങാടി,വാഴക്കാട്‌ എന്നീ പോലീസ്‌ സ്‌റ്റേഷനുകളിലും എറണാകുളം ,തൃശൂര്‍ ജില്ലകളിലുമായി 15 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുളളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പോലീസ്‌ മേധാവി കെ.സുജിത്‌ ദാസ്‌ പ്രത്യേക അ്‌ന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ജോബി തോമസും അംഗങ്ങളായ എസ്‌.ഐ.എം.ഗിരീഷ്‌,പി.സഞ്‌ജീവ്‌, ഐകെ ദിനേഷ്‌ ,പി മുഹമ്മദ്‌ സലീം ,കെ.പി.ഹമീദലി, ജസീര്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →