കോഴിക്കോട്: എൻസിസി കോഴിക്കോട് ബറ്റാലിയന്റെ സംയോജിത വാർഷിക പരിശീലന ക്യാമ്പിനോടനുബന്ധിച്ച് കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ ആർമി റിക്രൂട്ട്മെന്റെ നടപടികളിൽ ബോധവൽക്കരണം നടത്തി. ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ അമൻദീപ് സിംഗ്ല മുഖ്യപ്രഭാഷണം നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതയെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് റാലി, അഭിമുഖം, ശമ്പള സ്‌കെയിൽ, യോഗ്യത, കരസേനയിൽ ചേരുന്നതിനുള്ള മറ്റു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ എൻറോൾമെന്റിനായി ഓൺലൈനായി അപേക്ഷിക്കേണ്ട വിധവും വ്യക്തമാക്കി. 268 കേഡറ്റുകൾ പങ്കെടുത്തു.
കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് : ബോധവൽക്കരണം നടത്തി
