അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു

അബുദാബി ; അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌നിര്‍ബന്ധമില്ല. അബുദാബി സാസംസ്‌കാരിക-ടൂറിസം വകുപ്പാണ്‌ 21/01/22 ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചത്‌.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ഹുസൈന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍പാസ്‌ ലഭിക്കാന്‍ അബുദാബിയില്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ നിര്‍ബന്ധമാക്കിയിരുന്നു. .ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിക്കാത്തവര്‍ ഗ്രീന്‍ സ്‌റ്റാറ്റസ്‌ നിലനിര്‍ത്തണമങ്കില്‍ 96 മണിക്കൂറിനെടെയുളള പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം. എന്നാല്‍ ബൂസ്‌റ്റര്‍ഡോസ്‌ സ്വീകരിച്ചവര്‍ക്ക്‌ 14 ദിവസത്തിനിടെയുളള പിസിആര്‍ പരിശോധനാഫലം മതിയാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →