തൃശൂര്‍ : കോടതി വിധി തൃശൂരില്‍ ബാധകമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോടതി ഇന്നുപറഞ്ഞാല്‍ ഇന്ന് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കാസര്‍കോട് ജില്ലയില്‍ 50 പേരെയാണ് കോടതി അനുവദിച്ചിരുന്നത്. അതുകൊണ്ട് സമ്മേളന പരിപാടികള്‍ വെട്ടിക്കുറച്ച് ഇന്നുതന്നെ പിരിയുകമായിരുന്നു. എന്നാല്‍ തൃശൂരിന് ആ വിധി ബാധകമല്ലെന്നും ബന്ധപ്പെട്ട ആളിനെ കേള്‍ക്കാതെയാണ് ജഡ്ജ്മെന്റ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതുകൊണ്ടൊന്നുമല്ല കോവിഡ് വ്യാപിക്കുന്നതെന്നുളളത് വ്യക്തമാണെന്നും 75 പേരെ വച്ച് അടച്ചിട്ട ഹാളില്‍ പരിപാടി നട്ത്താമെന്ന് നേരത്തെ തീരുമാനമുളളതായും കൊടിയേരി ചൂണ്ടിക്കാണിച്ചു. ആലപ്പുഴയില്‍ സമ്മേളനത്തിന് ഇനിയും ഒരാഴ്ച ബാക്കിയുണ്ടെന്നും അവിടെ എന്തുചെയ്യണമെന്ന് ഞങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

