കാസര്‍കോട്‌ ജില്ലാ കളക്ടര്‍ അവധിയില്‍

കാസര്‍കോട്‌ ; കാസര്‍കോട്‌ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ 2022 ജനുവരി 22 മുതര്‍ ഫെബ്രുവരി ഒന്നുവരെ അവധിയില്‍. വ്യക്തിപരമായ കാരണങ്ങളാലാണ്‌ അവധിയെന്നാണ്‌ വിശദീകരണം. പകരം ചുമതല എഡിഎമ്മിനാണ്‌.

എന്നാല്‍ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ക്കു പിന്നാലെയാണ്‌ അവധി. .ജില്ലയില്‍ പൊതു യോഗങ്ങള്‍ക്ക്‌ കളക്ടര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയരുന്നുവെങ്കിലും പിന്നീട്‌ ആ ഉത്തരവ്‌ പിന്‍വലിച്ചത്‌ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുര്‍ന്നാണ്‌ സിപിഎം സമ്മേളനം വെട്ടി ചുറുക്കിയത്‌.

21/01/22 സമ്മേനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്കാണ്‌ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്‌. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക്‌ എന്താണ്‌ പ്രത്യേകതയുളളതെന്ന്‌ കോടതി ഉത്തരവില്‍ ചോദിച്ചു. കോവിഡ്‌ പാശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട്‌ ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി ഹൈക്കോടതി നടപടിയെ കളക്ടര്‍ പിന്തുണച്ചു. ഇടക്കാല ഉത്തരവ്‌ കര്‍ശനമായി പാലിക്കണമെന്ന്‌ അവര്‍ കോടതി വിധിയോട്‌ പ്രതികരിക്കവെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →