കോഴിക്കോട്: പാലിയേറ്റീവ് നഴ്സിംഗ് പരിശീലനം

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്എസ്എല്‍സിയും എഎന്‍എം / ജെപിഎച്ച്എന്‍ കോഴ്സും പാസ്സായിരിക്കണം. നഴ്സിംഗ് ഹോമുകളിലോ പാലിയേറ്റീവ് ഹോം കെയറിലോ തുടര്‍ച്ചയായി ഒന്നരവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം അപേക്ഷിക്കണം. വിലാസം : കോഴ്സ് കോര്‍ഡിനേറ്റര്‍, സിസിസിപിഎന്‍, പാലീയേറ്റീവ് കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്, താലൂക്ക് ആശുപത്രി, താമരശ്ശേരി, പിന്‍ – 673573. അപേക്ഷകള്‍ ഫെബ്രുവരി പത്തിനകം ലഭിക്കണം. കവറിന് പുറത്ത് കോഴ്‌സിന്റെ പേര് രേഖപ്പെടുത്തണം.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →