സൂര്യ ചിത്രത്തിലെ ഹിറ്റ്ഗാനത്തിന്റെ മേക്കിങ് വീഡിയോ ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നു

പാണ്ടിരാജ് സംവിധാനം ചെയ്ത സൂര്യനായകനാകുന്ന എതർക്കും തുനിന്തവൻ എന്ന ചിത്രത്തിലെ സുമ്മാ സുർന്ന് എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.എസ് ശിവകാർത്തികേയൻ എഴുതിയ ഈ ഗാനം ഓൺലൈനിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഡി ഇമ്മൻ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കും നിഖിത ഗാന്ധിയും ആണ് .സൂര്യയുടെ നായികയായി ആയി എത്തുന്നത് പ്രിയങ്ക അരുൺ മോഹനാണ്. സത്യരാജ്, സൂരി, ശരണ്യ പൊൻവണ്ണൻ , ദേവദർശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവർ ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

പസങ്ക ഇത് നമ്മ ആള്, നമ്മ വീട്ടുപിള്ളൈഎന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് പാണ്ടിരാജ് .പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായിട്ടാണ് സൂര്യ നായകനായി എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിന്റ ചായാഗ്രഹണം രത്നവേലു, ചിത്രസംയോജനം നം റൂബൻ എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →