ആദിത്യനാഥിനെതിരെ മല്‍സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാനിറങ്ങുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബി ജെ പിയാണ് മുഖ്യ എതിരാളിയെന്നും സ്ഥാനാര്‍ഥിത്വ തീരുമാനം അറിയിച്ച ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പ്രതിപക്ഷ കക്ഷികളായ എസ് പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ അതോ ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും മണ്ഡലത്തിന്റെ പോരാട്ടവീര്യം. കോണ്‍ഗ്രസ് ആസാദിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. 34കാരനായ ആസാദ് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →