പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍,ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്. കെ ജവഹര്‍, ഡോക്ടര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
